Sunday, June 5, 2011

Friendship

സൗഹൃദം 


ആദ്യമായെന്‍ പൊന്‍ മലര്‍വാടിയില്‍ വിടര്‍ന്ന പനിനീര്‍ പൂവാണ്  നീ
സൗഹൃദതിന്‍ ഗന്ധം പരത്തി നീ എന്‍ ജീവനിന്‍ സുഗന്ധമായി
സുഖമുള്ള നോവുകള്‍ , മധുരമുള്ള  സന്തോഷങ്ങളും
നല്‍കി നീ എന്റെ ജീവനില്‍ നിറമേകി ....
നിന്‍ പൂവാടിയില്‍ നിന്നും നീ എനിക്കേകിയ റോസാപൂവിന്‍ ഇതളുകള്‍
എന്നും എന്റെ ഹൃദയത്തെ തലോടുന്നു
മറക്കില്ല ഞാന്‍ ഒരിക്കലും
നമ്മുടെ  പ്രിയപ്പെട്ട  സൗഹൃദത്തിന്റെ നല്ല നാളുകള്‍...!!
 


Monday, April 25, 2011

Pranayakaalam

പ്രണയകാലം 

അറിയാതെ അറിയാതെ എന്നോ നാം കണ്ടു
ഒന്നൊന്നും മിണ്ടാതെ
ആരാരും അറിയാതെ  നാമടുത്തു
              ഒരു പനിനീര്‍പ്പൂവിന്‍ പുഞ്ചിരിയുമായി
              നീ എന്നടുത്തു വന്നു
              ആരാരും അറിയാതെ നാമൊന്നായി  ചേർന്നിരുന്നു
ഒരു  പ്രണയകാലത്തിന്‍ മാധുര്യം ഏകി
സ്വപ്ന ലോകത്തില്‍ നാം ഒന്നായി ചേര്‍ന്നു
                         നിനക്ക് മാത്രമായി ഞാന്‍ എന്നും പുഞ്ചിരിച്ചു..
                          നീ മാത്രമായി എന്നുമെന്‍ ചിന്തകളില്‍ .....
                          നാം മാത്രമായി എന്നും നമ്മുടെ ലോകത്തില്‍..! 


dukham enna 'mullu'

   ദു:ഖം  എന്ന മുള്ള് 

അന്നവളാ  പൂമുറ്റതിന്‍  തീരത്ത്  
കണ്ണീര്‍ മഴയും പൊഴിച്ച് നിന്നു
ദു:ഖത്തിന്‍ മാലകള്‍ കോർത്തവള്‍
മുറ്റത്തെ അലങ്കരിച്ചു .

കേള്‍ക്കാത്ത ഈണങ്ങള്‍  ചേർത്തവള്‍
മുറ്റത്തൊരു കവിത കുറിച്ചു
ആ കവിത കടലിലവള്‍ ഒരു മരക്കഷ്ണം പോല്‍ നീന്തി ......

ഭൂമി മനോഹരമാക്കും റോസ്സാപ്പൂക്കളെ കാണാതെ 
മുള്ളുകള്‍ മാത്രം അവള്‍  ഇറുത്തു 
ആ വേദന അവളെ ഒരു നിമിഷം ഇല്ലാതാക്കി .

ആ രക്തതുള്ളികള്‍ ആ ദുഖത്തെ ഇല്ലാതാക്കി 
ഒരു നിമിഷം മാത്രം
എന്നിട്ടും ദുഃഖം ഒരു തീരാക്കഥയായി നീണ്ടു
 അവളെ ജീവിതം മുഴുവന്‍ അത് പിന്തുടര്‍ന്ന്
 വിജനമായ  ഒരു വഴി പോലെ .....